KeralaLatest NewsNews

നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്: നവകേരള സദസിനെതിരെ സമസ്ത

കോഴിക്കോട്: കേരള സർക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സർക്കാരിന്റെ ജനസദസ്സിനെതിരെ വിമർശനം ഉന്നയിച്ചത്. ഈ സദസ്സ് ആരെ കബളിപ്പിക്കാൻ എന്ന പേരിലാണ് സമസ്ത മുഖപത്രത്തിലെ മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

Read Also: വിവാഹ സത്ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകത്തിൽപ്പെട്ടു: അഞ്ചു പേർക്ക് ദാരുണാന്ത്യം

നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നതെന്ന് സമസ്ത വിമർശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കൺകെട്ട് വിദ്യ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും സമസ്ത അഭിപ്രായപ്പെട്ടു.

Read Also: പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം: എസ്.ഐയെ ആക്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button