ThiruvananthapuramKeralaNattuvarthaLatest NewsNewsMobile PhoneTechnology

നിങ്ങളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ? എങ്ങനെ കണ്ടെത്താം?

തിരുവനന്തപുരം: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതക സംഘത്തിലുണ്ടായിരുന്നവർ പരസ്പരം ബന്ധപ്പെടാനായി ഒരു വീട്ടമ്മയുടെ ഐഡി പ്രൂഫ് ഉപയോഗിച്ചു സിം കാർഡ് എടുത്തു എന്ന നിർണ്ണായക വിവരം പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് ഈ വീട്ടമ്മയെ കണ്ടെത്തുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇവർ ബോധരഹിതയായി വീഴുകയും ചെയ്തു. കേസുമായി യാതൊരു ബന്ധവുമില്ലെങ്കിലും സിം കാർഡിന്റെ പേരിൽ വീട്ടമ്മയ്ക്കുണ്ടായത് ദുരനുഭവങ്ങളാണ്. ഇത് മറ്റാർക്കും സംഭവിക്കാം.

നിങ്ങളുടെ ഐഡി പ്രൂഫും ഫോട്ടോയും ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാനാകും? കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോര്‍ട്ടലിലൂടെ ഒരാളുടെ ഐഡി പ്രൂഫിൽ ഏതൊക്കെ ഫോൺ നമ്പരുകൾ നിലവിലുണ്ട് എന്ന് അറിയാൻ സാധിക്കും. ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ എന്നാണ് ടാഫ് കോപ്പ് എന്ന സംവിധാനത്തിന്റെ ചുരുക്ക പേര്.

ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ അതിന്‍റെ അന്തസ് അനുസരിച്ച് പെരുമാറണം: ഗവർണർക്കെതിരെ വിഡി സതീശൻ

നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ നല്‍കിയ ശേഷം ലഭിക്കുന്ന ഒടിപി നിർദ്ദിഷ്ട സ്ഥാനത്ത് നൽകിയാൽ ആ നമ്പർ എടുക്കാൻ ഉപയോഗിച്ച ഐഡി പ്രൂഫ് ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാർഡ് നമ്പരുകൾ ലഭ്യമാകും. ഇതേപോലെ ആരെങ്കിലും ഒരാളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് സിം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനവും ടാഫ് കോപ്പ് പോർട്ടലിൽ ലഭ്യമാണ്. നമ്പരുകള്‍ ട്രാക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും പോര്‍ട്ടലില്‍ സാധിക്കും.

ടാഫ് കോപ്പ് പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക് – http://www.https://www.tafcop.dgtelecom.gov.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button