KeralaNattuvarthaLatest NewsNews

ചാന്‍സിലറായി തുടരാന്‍ താല്‍പര്യമില്ല, അക്കാദമിക വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്: ഗവർണർ

തിരുവനന്തപുരം: സര്‍വകലാശാല ഗവര്‍ണര്‍ ചാന്‍സിലറായി തുടരില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആര്‍ക്കും വിമര്‍ശിക്കാം. വിവാദങ്ങളോട് തര്‍ക്കിച്ച്‌ നില്‍ക്കാന്‍ താല്‍പര്യമില്ല, സമയവുമില്ലെന്ന് ഗവർണർ പറഞ്ഞു.

Also Read:‘ഡൊണാൾഡ് ട്രംപിനെ ശിക്ഷിക്കണം’ : ഇല്ലെങ്കിൽ ഖാസിം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ

‘ഇത്തരം സാഹചര്യങ്ങളില്‍ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രക്കും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അക്കാദമിക വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്. ശക്തി തെളിയിക്കാനുള്ള ഇടമല്ല വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ഡി ലിറ്റ് നല്‍കാന്‍ കേരള വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മൗനം പാലിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്’, ഗവർണർ വ്യക്തമാക്കി.

‘ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. നിലവിലെ തര്‍ക്കങ്ങള്‍ക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേര്‍ത്ത് ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റുകയാണ്. പകരം ആരാകണം എന്നത് നിയമസഭക്ക് തീരുമാനിക്കാം. നിയമനിര്‍മ്മാണമോ ഓര്‍ഡിനന്‍സോ എന്തുവേണമെങ്കിലും നിയമസഭക്ക് തീരുമാനിക്കാം’, ഗവർണർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button