ടെഹ്റാൻ: ഖാസിം സുലൈമാനിയെ വധിച്ചതിനു മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശിക്ഷിക്കണമെന്ന് ഇറാൻ. ട്രംപിനെ ഇസ്ലാമിക നിയമപ്രകാരം വിചാരണ ചെയ്തില്ലെങ്കിൽ, ഇറാൻ സ്വയം പ്രതികാരം ചെയ്യുമെന്നും ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രഖ്യാപിച്ചു.
ഡൊണാൾഡ് ട്രംപിനോടൊപ്പം, അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോയെക്കൂടെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖാസിം സുലൈമാനിയുടെ രണ്ടാം ചരമവാർഷികത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖാസിമിന്റെ അകാല വിയോഗം ഇറാന് ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2020 ജനുവരി മൂന്നിനായിരുന്നു ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവു പ്രകാരം മാരകമായ ആക്രമണത്തിന് ശേഷിയുള്ള പ്രിഡേറ്റർ ബി ഡ്രോണുകൾ സുലൈമാനിയുടെ കാർ മിസൈലയച്ച് തകർക്കുകയായിരുന്നു.
Post Your Comments