കായംകുളം: ലോട്ടറി വിൽപനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കുപ്രസിദ്ധ ഗുണ്ട അമ്പാടി അറസ്റ്റിൽ. കായംകുളം പരിധിയിൽ നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഇയാള്‍.
കൃഷ്ണപുരം പാലസ് വാർഡിൽ കൃഷ്ണപുരം അമ്പലത്തിന് സമീപം താമസിക്കുന്ന ഇയാളെ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കി കാപ്പ ഉത്തരവിലൂടെ നാടുകടത്തിയിരുന്നു. എന്നാൽ വിലക്കിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നാട്ടിലെത്തിയ ശേഷമാണ് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയത്.
Read Also : മന്ത്രി വിഎന്‍ വാസവന്‍ സഞ്ചരിച്ച വാഹനം പിക്ക്അപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം : ഗണ്‍മാൻ ആശുപത്രിയില്‍
കായംകുളം ഇൻസ്പെക്ടർ എസ് എച്ച് ഒ മുഹമ്മദ് ഷാഫി, സബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, സുനീഷ്, ശരത്, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments