ന്യൂഡൽഹി: ജനുവരി 15നകം ഡൽഹിയിൽ പ്രതിദിനം 20,000 മുതൽ 25,000വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമിക്രോൺ കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ രോഗികളുടെ വർധന ഉണ്ടായേക്കാമെന്നും സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. നിലവിലെ അണുബാധയുടെ തോതനുസരിച്ച്, ജനുവരി എട്ടോടെ ഡൽഹിയിൽ പ്രതിദിനം 8,000 മുതൽ 9,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എൻ ഡി ടിവിയോട് പറഞ്ഞു. ഒമിക്രോൺ കുതിച്ചുചാട്ടത്തെ കുറച്ചുകാണരുതെന്നും, ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ പുതിയ തരംഗത്തെയോ ഒമിക്രോണിനെയോ നിസ്സാരമാക്കാനാവില്ല. എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായിരിക്കുന്നത് ഇത് ആശങ്കാജനകമാണ്. കേസുകൾ വർധിക്കുന്നതിനനുസരിച്ചു ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിലും വർധനവുണ്ടാകുമെന്നും
മന്ത്രാലയം അറിയിച്ചു.
Post Your Comments