വിതുര: കോൺക്രീറ്റ് മിക്സിംഗ് മെഷീൻ ആക്ടീവ സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാലോട് ആലുംമൂട് പച്ചയിൽ പുത്തൻവീട്ടിൽ കുമാരപിള്ള (57) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറ്റച്ചൽ ഇടമുക്കിലാണ് അപകടമുണ്ടായത്.
ജീപ്പിൽ കെട്ടി വലിച്ചു കൊണ്ടു പോയ കോൺക്രീറ്റ് മിക്സിംഗ് മെഷീൻ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് അമിതവേഗത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടറുമായി കൂട്ടിയിടിച്ചതിന് ശേഷം ജീപ്പും കോൺക്രീറ്റ് മിക്സിംഗ് മെഷീനും റോഡിൽ മറിഞ്ഞു.
മരിച്ച കുമാരപിള്ളക്കൊപ്പം യാത്ര ചെയ്തിരുന്ന രതീഷ് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വിതുര പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. കുമാരപിള്ളയുടെ മൃതദേഹം വിതുര താലൂക്കാശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Post Your Comments