ThiruvananthapuramNattuvarthaKeralaNews

ലോഡ്ജുകളിൽ മുറിയെടുത്ത് ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അസി. ജയിൽ വാർഡൻ അറസ്റ്റിൽ

കോഴിക്കോട് : പോലീസ് ചമഞ്ഞ് ലോഡ്ജുകളിൽ മുറിയെടുത്ത് ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അസി. ജയിൽ വാർഡൻ അറസ്റ്റിൽ . നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബി.ആർ. സുനീഷി (40) നെയാണ് കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ സസ്പെൻഡ് ചെയ്തേക്കും.

മലപ്പുറം സ്വദേശിയായ 17കാരനെ പ്രലോഭിപ്പിച്ച് കോഴിക്കോട് കോട്ടപ്പറമ്പിലെ കേരള ഭവൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ആൺകുട്ടികളുടെ പരാതിയിൽ ഇയാൾക്കെതിരെ മലപ്പുറം എടക്കര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പോലീസ് ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഹോട്ടലുകളിൽ മുറിയെടുക്കുന്നതും , കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതും , നേരത്തെ കോഴിക്കോട് സബ് ജയിലിൽ അസി. വാർഡനായി ജോലി ചെയ്തിരുന്നു. ഇയാൾക്കെതിരെ കർശനമായ വകുപ്പുതല നടപടിയും ഉണ്ടാകും. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിവദാസൻ , രഞ്ജിത് , ഷറീനാബി എന്നിവർ കണ്ണുർ സെൻട്രൽ ജയിലിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button