
കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻകൂർ ബുക്കിംഗ് നടത്താതെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത് 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം. മിഷ്‌റഫ്, ഷെയ്ഖ് ജാബർ ബ്രിജ്, ജലീബ് ഷുയൂഖ് യൂത്ത് സെന്റർ എന്നിവിടങ്ങളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് മുൻകൂട്ടി ബുക്ക് ചെയ്യാതെ ബൂസ്റ്റർ ഡോസ് കുത്തിവെയ്‌പ്പെടുക്കാൻ കഴിയുക.
50ൽ താഴെ പ്രായമുള്ളർക്ക് രാജ്യത്തെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും മുൻകൂട്ടി റജിസ്റ്റർ ചെയ്ത് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. 115024 പേരാണ് കഴിഞ്ഞാഴ്ച മാത്രം കുവൈത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. ഐസലേഷൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് എല്ലാ ഗവർണറേറ്റിലും കോവിഡ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. പരിശോധനയെ തുടർന്ന് പോസിറ്റീവ് ആകുന്നവർ ലഭിക്കുന്ന എസ്എംഎസ് സന്ദേശമനുസരിച്ച് ബന്ധപ്പെട്ട കേന്ദ്രത്തിൽ ചെല്ലണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments