ദില്ലി: ഇന്ത്യ മൂന്നാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്ന് വാക്സിന് ടാസ്ക് ഫോഴ്സ് അധ്യക്ഷന്‍ ഡോ എന്‍കെ അറോറ. ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകളില്‍ നല്ലൊരു ഭാഗവും വന്‍ നഗരങ്ങളില്‍ നിന്നാണ്. ഇത് മൂന്നാം തരംഗത്തിന്റെ സൂചന കൂടിയാണ്. വന്‍ നഗരങ്ങളായ മുംബൈയും ദില്ലിയും കൊല്‍ക്കത്തയിലുമായിട്ടാണ് ഒമിക്രോണിന്റെ 75 ശതമാനം കേസുകളും ഉള്ളതെന്ന് അദ്ദേഹം പറയുന്നു.
മഹാരാഷ്ട്രയില്‍ വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. മുബൈയില്‍ 8063 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വര്‍ധനവാണിത്. 6347 കേസുകളാണ് ശനിയാഴ്ച്ച മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയിലും മുംബൈയിലും ഉള്ള കേസുകളില്‍ അധികവും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തതാണ്. ഇത് തിരിച്ചറിയുക കഠിനം കൂടിയാണ്.
ഇപ്പോഴത്തെ തരംഗത്തിന് പ്രധാന കാരണം ഒമൈക്രോണാണ്. മുംബൈയിലെ 89 ശതമാനം കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവയാണ്. ജനുവരിയിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദില്ലിയിലാണ്. ഇത് ഓഗസ്റ്റ് മുതല്‍ നവംബര്‍ മാസങ്ങളില്‍ ദില്ലിയില്‍ രേഖപ്പെടുത്തിയ കേസുകളേക്കാള്‍ അധികമാണ്.
ദില്ലിയിലും മുംബൈയിലും വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. ദില്ലിയില്‍ ഇന്നലെ 3194 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് ഇരുപതിന് ശേഷം ദില്ലിയില്‍ ഇത്രയും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. ആ സമയത്തായിരുന്നു ഇന്ത്യയില്‍ രണ്ടാം തരംഗം ആഞ്ഞടിച്ചത്.
Post Your Comments