Latest NewsNewsInternational

സു​ഡാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദ​ല്ല ഹം​ദോ​ക്ക് രാ​ജി​വ​ച്ചു

സുഡാൻ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സു​ഡാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദ​ല്ല ഹം​ദോ​ക്ക് രാ​ജി​വ​ച്ചു. സൈ​ന്യം പൂ​ര്‍​ണ​മാ​യും പി​ന്‍​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നിടയിൽ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Also Read:പ്രസവം കഴിഞ്ഞു 14 ദിവസം: ഭർതൃമതിയായ യുവതിയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒ​ക്ടോ​ബ​ര്‍ 25ന് സൈ​ന്യം അ​ബ്ദ​ല്ല ഹം​ദോ​ക്കിന്റെ സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തിരുന്നു. അ​ന്നു മു​ത​ല്‍ ഹം​ദോ​ക്ക് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്നു. സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ അ​ബ്ദു​ല്‍ ഫ​ത്താ​ഹു​മാ​യു​ള്ള ധാ​ര​ണ​യി​ല്‍ ഹം​ദോ​ക്ക് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. രാ​ജ്യം ദു​ര​ന്ത​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന​തി​ല്‍ നി​ന്ന് ത​ട​യാ​ന്‍ താ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ ‌സ​മ​വാ​യ​ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഹം​ദോ​ക്ക് പ​റ​ഞ്ഞു.

അതേസമയം, ഏകാധിപതിയായ പ്രസിഡന്റ് ഒമർ അൽ ബഷിറിനെ നീക്കിയയാണ് സൈന്യം കഴിഞ്ഞ ഓഗസ്റ്റിൽ ഹംദോകിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. സിവിലിയൻ സർക്കാരിനു അധികാരം കൈമാറുന്നതിന്റെ ഭാഗമായിരുന്നു നടപടിയെങ്കിലും സൈനിക ജനറൽമാർ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button