ദുബായ്: യുഎഇയിൽ ഗോൾഡൻ വിസയുള്ളവർക്ക് ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ലാസുകൾ വേണ്ട. ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗോൾഡൻ വിസയുള്ളവർക്ക് സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാൽ ലൈസൻസ് ലഭിക്കുമെന്ന് ദുബൈ ആർ.ടി.എ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ആർടിഎയുടെ പ്രതികരണം.
Read Also: തഹസില്‍ദാരുടെ തലക്ക് ഫയല്‍ എടുത്തെറിഞ്ഞു: സംഭവം ചാലക്കുടി താലൂക്ക് ഓഫിസില്‍
തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയുമാണ് ഗോൾഡൻ വിസയുള്ളവർ നൽകേണ്ടത്. തുടർന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂർത്തിയാക്കി ലൈസൻസ് സ്വന്തമാക്കാം. രാജ്യത്ത് സ്വദേശി സ്‌പോൺസറുടെ ആവശ്യമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കുമെന്നതാണ് ഗോൾഡൻ വിസയുടെ സവിശേഷത. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. ഗോൾഡൻ വിസയുള്ളവർക്ക് തങ്ങളുടെ ബിസിനസുകളിൽ പൂർണ ഉടമസ്ഥാവകാശവും സാധ്യമാണ്. ഗോൾഡൻ വിസകൾ കാലാവധി പൂർത്തിയാകുമ്പോൾ സ്വമേധയാ പുതുക്കി നൽകുന്നതാണ്.
കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, നിക്ഷേപകർ, സംരംഭകർ, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർ, ശാസ്ത്ര – സാങ്കേതിക രംഗത്തെ ഗവേഷകർ, പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് ഗോൾഡൻ വിസ അനുവദിക്കുന്നത്.
Post Your Comments