Latest NewsKeralaNews

സംസ്ഥാനത്ത് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്ത് വര്‍ദ്ധിക്കുന്നു : വീണ്ടും വന്‍ സ്വര്‍ണ വേട്ട

കോഴിക്കോട്: സംസ്ഥാനത്ത് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്ത് വര്‍ദ്ധിക്കുന്നു. കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട നടന്നു. 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഷകിബ് അഹമ്മദില്‍ നിന്നാണ് 357 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. ഡോര്‍ ലോക്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടി. ബഹ്റൈനില്‍ നിന്ന് വന്ന കളത്തില്‍ അബ്ദുല്‍ ആദില്‍ ഒരു കിലോ 22 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

Read Also : മഹാറാണിയെ പോലെ കഴിയേണ്ട സോണിയ സെബാസ്റ്റ്യന്‍ ഐഎസ് വധുവായി ആയിഷയായി മാറിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ കഥ ഇങ്ങനെ

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയ് കെ.മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പ്രവീണ്‍ കുമാര്‍, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button