KeralaLatest NewsNewsCrime

തഹസില്‍ദാരുടെ തലക്ക് ഫയല്‍ എടുത്തെറിഞ്ഞു: സംഭവം ചാലക്കുടി താലൂക്ക് ഓഫിസില്‍

സജീവന്‍ മേശപ്പുറത്തിരുന്ന ഫയല്‍ എടുത്ത് തഹസില്‍ദാരെ എറിയുകയായിരുന്നു.

തൃശൂര്‍: തഹസില്‍ദാരുടെ തലക്ക് ഫയല്‍ എടുത്തെറിഞ്ഞു. ചാലക്കുടി താലൂക്ക് ഓഫിസിലാണ് സംഭവം. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയ ആളാണ് ആക്രമിച്ചത്. പരാതിക്കാരനായ സജീവൻ തഹസില്‍ദാര്‍ മധുസൂദനനെയാണ് ഫയല്‍ കൊണ്ട് തലയ്‌ക്കെറിഞ്ഞത്.

read also: സ്ത്രീകൾക്കായുള്ള പൊതുകുളിമുറികൾക്ക് പൂട്ടിട്ട് താലിബാൻ: തീരുമാനം അഫ്ഗാനിലെ മതപണ്ഡിതരും ഉദ്യോഗസ്ഥരും സംയുക്തമായി

ഡിസംബര്‍ 28 നായിരുന്നു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി സജീവൻ നല്‍കിയത്. ഒന്നാം തീയതി തന്നെ വില്ലേജില്‍ നിന്ന് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ആ ദിവസം താലൂക്ക് വികസന സമിതിയുടെ മീറ്റിംഗ് ആയതിയനാല്‍ തിങ്കളാഴ്ചയാണ് സെക്‌സഷനില്‍ ഫയല്‍ എത്തിയത്. പരാതിക്കാരോട് രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ പരിശോധിച്ചിട്ടു നടപടിയെടുക്കാം എന്നു അറിയിക്കുകയും ഫോണ്‍ നമ്ബര്‍ സെക്ഷനില്‍ കൊടുത്തു പൊയ്‌ക്കോളും എന്നറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അല്‍പസമയത്തിന് ശേഷം പരാതിക്കാരനായ സജീവനും ഭാര്യയും ക്ഷുഭിതരായി മടങ്ങി വരികയും സജീവന്‍ സ്വന്തം തലയില്‍ അടിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നെന്ന് തഹസില്‍ദാര്‍ പറയുന്നു.

ഇതിനിടെ സജീവന്‍ മേശപ്പുറത്തിരുന്ന ഫയല്‍ എടുത്ത് തഹസില്‍ദാരെ എറിയുകയായിരുന്നു. ഏറില്‍ തഹസില്‍ദാര്‍ക്ക് ഇടത്തെ നെറ്റിയില്‍ പരിക്കേറ്റു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയാണ് തഹസില്‍ദാരെ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button