കോട്ടയം: ക്ഷേത്ര കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം. മറ്റക്കര അയിരൂർ മഹാദേവ ക്ഷേത്രത്തിലും കുറ്റിയാനിക്കല്‍ അയ്യന് ഭട്ടർ ധര്‍മശാസ്താ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
കുറ്റിയാനിക്കല്‍ ക്ഷേത്രത്തിലെ ആംപ്ലിഫയറും മേശക്കുള്ളിൽ സൂക്ഷിച്ച തുകയും മോഷ്ടാക്കള്‍ കവർന്നു. അയിരൂര്‍ മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചാണ് പണം കവര്‍ന്നത്. ക്ഷേത്ര മതിലിനകത്തെ ചുറ്റമ്പലങ്ങളുടെ നാല് കാണിക്കപ്പെട്ടിയാണ് തകര്‍ത്തത്.
Read Also : ഒമിക്രോൺ വൈറല്‍ പനി പോലെയാണ്, വേഗത്തിൽ പടരുമെങ്കിലും ചെറിയ രോഗമാണ്: യോഗി ആദിത്യനാഥ്
അതേസമയം പ്രധാന കാണിക്കവഞ്ചി തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷ്ടാക്കൾ നാലമ്പലത്തിനകത്ത് കടന്നതായി തെളിവില്ല. ചുറ്റുവട്ടങ്ങളില്‍ സി.സി.ടി.വി കാമറകള്‍ ഒന്നും ഇല്ലാത്തതിനാൽ മോഷ്ടാക്കളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
ഗേറ്റുകളെല്ലാം അടഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. മതിൽ ചാടിയാകും മോഷ്ടാവ് ഉള്ളിൽ കടന്നതെന്നാണ് സൂചന. പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം അധികൃതർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments