തിരുവനന്തപുരം: നിരന്തരമായ പ്രശ്നങ്ങളിൽ സഹികെട്ട് പോലീസിനെ മര്യാദ പഠിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്. വിദേശികളുമായി ഇടപെടുന്നതില്‍ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. കോവളത്തെ സ്വീഡിഷ് പൗരനുമായി ബന്ധപ്പെട്ട പ്രശ്നം പുറത്തു വന്നതോടെയാണ് പോലീസിന്റെ നടപടി.
Also Read:ഫ്ലോറോണയെന്ന ഇരട്ട അണുബാധ : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
വിദേശികളുടെ സുരക്ഷ പൊലീസിന്റെ കടമയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. കോവളത്ത് നടന്ന സംഭവത്തില്‍ സസ്പെന്‍ഷിലായ ഗ്രേഡ് എസ് ഐ ടി സി ഷാജി നല്‍കിയ പരാതി പരിശോധിക്കുമെന്നും, വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോവളത്തെ സംഭവം വലിയ ചർച്ചകൾക്കാണ് വഴിവയ്ക്കുന്നത്. പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഒരുപാട് പേർ രംഗത്തു വന്നിട്ടുണ്ട്.
Post Your Comments