Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഞായറാഴ്ച്ച സ്ഥിരീകരിച്ചത് ആയിരത്തിൽ അധികം കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 1,024 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മണിപ്പുരും ത്രിപുരയും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: പ്രഖ്യാപിക്കുന്നത് 5000 കോടി രൂപയുടെ പദ്ധതികൾ

5,58,106 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,42,413 പേർ രോഗമുക്തി നേടി. 8,879 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 69 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 51,167,007 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് സാധുതയില്ലെന്ന് പ്രചാരണം: വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button