KozhikodeLatest NewsKeralaNattuvarthaNewsIndia

വീടിന്‍റെ മുറ്റത്ത് കെ റെയിലിന്റെ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: വീടിന്‍റെ മുറ്റത്ത് കെ റെയിലിന്റെ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടുമസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 10 ലക്ഷം രൂപ വരുന്ന സര്‍വേ ഉപകരണം നശിപ്പിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ പൊലീസ് ആരോപിക്കുന്നത്.

Also Read:ആയിരം വർഷം പഴക്കമുള്ള 500 കോടിയുടെ മരതക ശിവലിംഗം കണ്ടെത്തി : കണ്ടെത്തിയ സ്ഥലം ഞെട്ടിക്കുന്നത്

എന്നാൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഡിസംബര്‍ 23 ന് കെ-റെയില്‍ ഉദ്യോഗസ്ഥര്‍ മുജീബ് റഹ്മാന്‍റെ വീട്ടുമുറ്റത്ത് സര്‍വേ കുറ്റി സ്ഥാപിക്കാന്‍ വരികയായിരുന്നു. പക്ഷെ വീട്ടുകാരെല്ലാം ചേര്‍ന്ന് എതിര്‍ക്കുകയും അതോടെ ഉദ്യോഗസ്ഥര്‍ തിരികെ പോവുകയും ചെയ്തു. പിന്നീടാണ് 10 ലക്ഷം രൂപ വരുന്ന ഡി.ജി.പി.എസ് എന്ന സര്‍വേ ഉപകരണം മുജീബ് റഹ്മാന്‍ നശിപ്പിച്ചുവെന്ന പേരില്‍ പൊലീസ് കേസെെടുത്തതായി മുജീബ് റഹ്മാന്‍ അറിയുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, പിന്നീട് ആളില്ലാത്ത സമയത്ത് മുജീബ് റഹ്മാന്‍റെ വീട്ടിലെത്തിയ പൊലീസ് വീട്ടുമുറ്റത്ത് സര്‍വേ കുറ്റി സ്ഥാപിച്ചാണ് മടങ്ങിയത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള കെ റെയിൽ പദ്ധതിയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളും സമരവുമാണ് ഉടലെടുക്കുന്നത്. ഇതിനെ അടിച്ചമർത്താനാണ് പോലീസിന്റെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button