
കേപ്ടൗൺ : ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. 48കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വേലി ചാടിക്കടന്ന ശേഷം പിന്നിലെ ജനലിലൂടെയാണ് ഇയാള്‍ അകത്ത് കടന്നതെന്ന് ഹോക്സ് വക്താവ് ബ്രിഗ് നോംതാന്ഡാസോ എംബാംബോ പറഞ്ഞു.
പാര്‍ലമെന്റിനുള്ളില്‍ നിന്ന് മോഷ്ടിച്ചതെന്ന് കരുതുന്ന ചില വസ്തുക്കള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായത് പാര്‍ലമെന്റ് അംഗമല്ലെന്നും അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ തീവയ്പ്പ്, അതിക്രമിച്ചുകടക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വക്താവ് പറഞ്ഞു.
Post Your Comments