KeralaLatest NewsNews

കാസർകോട് മെഡിക്കൽ കോളേജിൽ ഒപി വിഭാഗം തിങ്കളാഴ്ച്ച മുതൽ

കാസർകോട്: കാസർകോട് സർക്കാർ മെഡിക്കൽ കോളേജിൽ ഒപി വിഭാഗം ജനുവരി മൂന്ന് മുതൽ ആരംഭിക്കും. രാവിലെ 10 മണിക്ക് ഓൺലൈൻ വഴി ആരോഗ്യമന്ത്രി വീണാ ജോർജാണ് ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്.

Read Also: കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഞായറാഴ്ച്ച സ്ഥിരീകരിച്ചത് ആയിരത്തിൽ അധികം കേസുകൾ

അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവർത്തിക്കുക. രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ഒപി പ്രവർത്തിക്കുക. മെഡിക്കൽ, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സർജറി, ഇഎൻടി, ഒഫ്ത്താൽമോളജി, ദന്തൽ ഒപികൾ തുടങ്ങുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.

ഒപി തുടങ്ങുന്നതിന് മുന്നോടിയായി ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയിൽ മെഡിക്കൽ കോളേജിൽ ഇവരുടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുന്നതാണ്.

Read Also: കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ ആറു പേർക്ക് തടവ് ശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button