Latest NewsNewsSaudi ArabiaInternationalGulf

കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ ആറു പേർക്ക് തടവ് ശിക്ഷ

ജിദ്ദ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറു പേർക്ക് തടവു ശിക്ഷ വിധിച്ച് സൗദി അറേബ്യ. 31 വർഷം തടവും 152 ദശലക്ഷം റിയാൽ പിഴയുമാണ് കുറ്റവാളികൾക്ക് ശിക്ഷയായി ലഭിച്ചത്. സൗദി പൗരന്മാരുടെ പേരിലുള്ള ബാങ്ക് അകൗണ്ടുകൾ വഴി പ്രതിമാസം 10,000 റിയാൽ ഉപഹാരമായി നൽകി പണം വിദേശത്തേക്ക് അയക്കുകയായിരുന്നു ഇവർ. കേസിൽ ഉൾപ്പെട്ട സ്വദേശികൾക്ക് വിദേശ യാത്ര വിലക്കി. കേസിലെ പ്രതികളായ വിദേശികളെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം നാടുകടത്തുകയും ചെയ്യും.

Read Also: പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ല: കേന്ദ്രത്തിന് മുന്നറിയിപ്പുമായി കർഷക സംഘടനകൾ

പ്രതികൾ വിദേശത്തേക്ക് കടത്തിയ അനധികൃത പണത്തിനു സമാനമായ തുകയാണ് പിഴ വിധിച്ചത്. തടവിന് സമാനമായ കാലയളവിൽ സ്വദേശികളായ പ്രതികൾക്ക് വിദേശ യാത്ര വിലക്കുകയും വിദേശികളായ പ്രതികൾക്ക് ജയിൽ ശിക്ഷ അവസാനിച്ചതിന് ശേഷം നാടുകടത്താനും വിധിയുണ്ട്.

വാണിജ്യ മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് എന്നിവയുടെ ജനറൽ അതോറിറ്റി, സൗദി സെൻട്രൽ ബാങ്ക് എന്നിവയെ പ്രതിനിധീകരിക്കുന്ന പബ്ലിക് പ്രോസിക്യൂഷനാണ് കുറ്റം കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.

Read Also: ആക്ഷേപങ്ങൾക്ക് പുല്ലുവില, ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നത് സമസ്തയുടെ നിലപാട്: ജിഫ്രി മുത്തുക്കോയ തങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button