തൃശ്ശൂർ: നഗരത്തിലെ റപ്പായി ഫൗണ്ടേഷൻ നടത്തിയ തീറ്റമത്സരത്തിൽ ഒന്നാം സ്ഥാനം നേടി എ.ആർ. റഷിൻ. പഠനത്തിനിടയിൽ വരുമാനം കണ്ടെത്താനായി കാറ്ററിംഗ് ജോലിക്ക് പോകുന്ന വിദ്യാർത്ഥിയാണ് പത്തൊമ്പതുകാരനായ റഷിൻ. ജോലി ചെയ്യാനായി വന്ന റഷിൻ മത്സരം കണ്ടപ്പോൾ ആവേശത്തോടെ പങ്കെടുക്കുകയായിരുന്നു.
ഇതുവരെ തീറ്റമത്സരത്തിൽ പങ്കെടുക്കാത്ത റഷിൻ അരമണിക്കൂർ കൊണ്ട് രണ്ടരക്കിലോ ചിക്കൻ ബിരിയാണിയാണ് കഴിച്ചത്. മത്സരത്തിനിടയിൽ, ഓരോ കിലോ ബിരിയാണി വീതം ഇലയിലേക്ക് ഇട്ട് കൊടുത്തപ്പോൾ പ്രഫഷണൽ തീറ്റക്കാരന്റെ ശൈലിയിലാണ് റഷിൻ കഴിച്ചതെന്ന് കാണികൾ പറയുന്നു.
പൂത്തോൾ സ്വദേശിയായ റഷിൻ സെയ്ന്റ് തോമസ് കോളേജിൽ രണ്ടാംവർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർഥിയാണ്. സ്പോർട്സ്മാൻ സ്പിരിറ്റിൽ കഴിച്ചതു കൊണ്ട് ജയിച്ചതാണെന്നും, അല്ലാതെ ഞാനൊരു തീറ്റ റഷിൻ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. 5000 രൂപയും ഗിഫ്റ്റ് കൂപ്പണും തേക്കടിയിലേക്ക് രണ്ടു ദിവസത്തെ ഉല്ലാസയാത്രയുമാണ് റഷിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.
Post Your Comments