ThiruvananthapuramNattuvarthaLatest NewsKeralaNews

തിരുവനന്തപുരത്ത് വൻ തീപിടുത്തം, സമീപത്തെ വീടുകളിലേക്കും കടയിലേക്കും തീ പടർന്നു: തെങ്ങ് കത്തിനശിച്ചു, തീ അണയ്ക്കാൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം. ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ആക്രിക്കടയിൽ ഗോഡൗണിൽ ഉണ്ടായ തീ സമീപത്തെ തെങ്ങിലേക്കും അതിൽ നിന്നും പുറകിലുള്ള വീട്ടിലേക്കും പടർന്നു. ഈ വീടുകൾക്ക് അടുത്തുള്ള കടയിലേക്കും തീ ആളിപ്പടരുന്ന ചെയ്തിരിക്കുന്നത്. ഗോഡൗണിൽ നിന്നും വലിയ തോതിലുള്ള സ്ഫോടന ശബ്ദമാണ് കേൾക്കുന്നത്. ഫയർഫോഴ്‌സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

തീ പടർന്നിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടാണ് ആവശ്യമായ ഫയർഫോഴ്‌സിന്റെ വാഹനം സംഭവ സ്ഥലത്തെത്തിയത്. ആദ്യം ചെറിയ പുക ഉണ്ടാവുകയും പിന്നീട് ഇത് വലിയ തീപിടുത്തമായി മാറുകയുമായിരുന്നു. തീപിടുത്തം നടന്ന സമീപത്തുണ്ടായിരുന്ന ആളുകളെ മാറ്റിയെന്ന വിവരമാണ് ലഭിക്കുന്നത്. പ്രദേശത്ത് വലിയ പുകയാണുള്ളത്. അതേസമയം, കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നും തീ അണയ്ക്കാനുള്ള സൗകര്യം കൃത്യസമയത്ത് ലഭിച്ചില്ലെന്നുമുള്ള ആരോപണം നാട്ടുകാർ ആരോപിക്കുന്നു. 50 ഓളം വീടുകളാണ് ഈ പ്രദേശത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button