പറ്റ്‌ന: വീണ്ടും ആശങ്ക വളർത്തി കോവിഡ് വ്യാപനം. ബിഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയിലെ നളന്ദമെഡിക്കല്‍ കോളജിലെ 96 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ നൂറിലധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ്. രണ്ട് ദിവസത്തിനിടെയാണ് ഇത്രയധികം ഡോക്ടര്‍മാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് ബീഹാർ. വൈറസ് സ്ഥിരീകരിച്ച ഡോക്ടര്‍മാരില്‍ നിരവധി പേര്‍ കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി എടുത്തവരായതിനാല്‍ വ്യാപകമായ അണുബാധയ്ക്ക് സാധ്യതയുണ്ട്. പ്രതിദിന മുപ്പത് കേസുകളില്‍ നിന്ന് 1084 കേസുകളായി ഉയര്‍ന്നിട്ടുണ്ട്
നിലവില്‍ ആയിരത്തിലധികം കോവിഡ് രോഗികള്‍ ബിഹാറിലുണ്ട്. അതില്‍ പകുതിയും പറ്റ്‌നയിലാണ്. എന്നാല്‍ ഇതില്‍ സംസ്ഥാനത്ത് ഒരാള്‍ക്ക് പോലും ഒമൈക്രോണ്‍ സ്ഥിരികരിച്ചിട്ടില്ല.
Post Your Comments