പമ്പ: തര്‍ക്കത്തിനിടെ തീര്ഥാടകന് എറിഞ്ഞ തേങ്ങ വീണ് ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു.
കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് നട അടച്ചതിനെ തുടര്‍ന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേര്‍ന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു.
ഇതിനിടെ ആന്ധ്രയില്‍ നിന്നുള്ള ഒരു സംഘം അയ്യപ്പന്മാര് മാളികപ്പുറത്തേക്ക് പോകാന്‍ ശ്രമിച്ചു. ഇവരെ തടഞ്ഞതോടെ സംഘത്തില്‍ ഒരാള്‍ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുകയായിരുന്നു. തേങ്ങ എറിഞ്ഞ തീര്‍ഥാടകനെ പിന്നീട് പമ്പയില്‍ നിന്നും പോലീസ് പിടികൂടി.
Post Your Comments