തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി വാങ്ങിയ, കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിൽ യാത്ര ആരംഭിച്ചു. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നത്. പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെത്തിയ ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്കു മാറ്റുകയായിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ വാഹനമൊഴികെ അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോഴും പഴയ വെളുത്ത വാഹനങ്ങളാണ്. വരും ദിവസങ്ങളില്‍ അവയും മാറി പുതിയ കറുത്ത വാഹനങ്ങളാകും. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഇതുവരെ വെള്ള വാഹനങ്ങളാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.
എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ ശുപാര്‍ശ പ്രകാരമാണ് കറുത്ത വാഹനങ്ങളിലേക്ക് യാത്ര മാറ്റാന്‍ തീരുമാനിച്ചത്. 62.5 ലക്ഷം രൂപ മുടക്കിയാണ് കറുത്ത കാറുകള്‍ വാങ്ങിയത്.
Post Your Comments