Latest NewsIndiaNews

കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മിച്ച്‌ ചൈന: ഇന്ത്യക്കെതിരായ അതിവേഗ സൈനിക നീക്കമോ ലക്‌ഷ്യം

പാങ്കോങ് സോ നദിയുടെ വടക്ക്,പടിഞ്ഞാറന്‍ കരകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മാണം

ലഡാക്ക് : കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മിച്ച്‌ ചൈന. പാങ്കോങ് സോ നദിക്ക് കുറുകെയാണ് ചൈനയുടെ പാലം നിർമ്മാണം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ജിയോ ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സിമണാണ് പുറത്തുവിട്ടത്.

പാങ്കോങ് സോ നദിയുടെ വടക്ക്,പടിഞ്ഞാറന്‍ കരകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മാണം നടക്കുന്നതെന്ന് ഡാമിയന്‍ സിമണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. മേഖലയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ ഇന്ത്യക്കെതിരെ അതിവേഗ സൈനിക നീക്കത്തിന് ഈ പാലം ചൈനയെ സഹായിക്കുമെന്നാണ് റിപ്പോർട്ട്. കിഴക്കന്‍ ലഡാക്കിലെ സൈനിക വിന്യാസം എളുപ്പമാക്കാനായി ഗതാഗതമാര്‍ഗം ശക്തിപ്പെടുത്തുകയാണ് ചൈന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

read also: പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്താൽ പ്രശ്നങ്ങൾ അവസാനിക്കുമോ: ഹരീഷ് പേരടി

പുതുവര്‍ഷദിനത്തില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button