ErnakulamKeralaNattuvarthaLatest NewsNews

പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്താൽ പ്രശ്നങ്ങൾ അവസാനിക്കുമോ: ഹരീഷ് പേരടി

കൊച്ചി: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദിക്കുകയും ചവിട്ടുകയും ചെയ്ത എഎസ്ഐ എംസി പ്രമോദിനെ സസ്പെൻഡു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സസ്പെൻഷൻ വെറും കോമാളിത്തരമാണെന്നും ബൂട്ടിട്ട് ഒരു മനുഷ്യനെ ചവിട്ടിയ പോലീസുകാരൻ ഒരു ഗുണ്ടയാണെന്നും ഹരീഷ് പറഞ്ഞു.

ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാത്തത് എന്തുകൊണ്ടാണെന്നും തിരിച്ച് പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്താൽ പ്രശ്നങ്ങൾ അവസാനിക്കുമോ എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക്, ഇത്തവണ ഒമിക്രോണ്‍: എന്‍കെ അറോറ

സസ്പെൻഷൻ വെറും കോമാളിത്തരമാണ് …മാസങ്ങൾക്കുശേഷം ഇവൻ ഇനിയും പോലിസിൽ കസാല വലിച്ചിട്ടിരിക്കും…ബൂട്ടിട്ട് ഒരു മനുഷ്യനെ ചവിട്ടിയ ഇവൻ ഒരു ഗുണ്ടയാണ്…ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്യാത്തത് എന്താണ്?..ജയിലിൽ അടക്കാത്തതെന്താണ്?..നിയമം അറിയാത്ത ഒരു സാധരണകാരന്റെ സംശയമാണ്…തിരിച്ച് പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തിൽ നിന്ന് സസ്പെന്റ് ചെയ്താൽ പ്രശനങ്ങൾ അവസാനിക്കുമോ..അങ്ങിനെയല്ലല്ലോ ഇവിടെ കാര്യങ്ങൾ നടപ്പിലാവുന്നത്…അതുകൊണ്ട് പറയുകയാണ്..ഇത്തരം കേസുകളിൽ സസ്പെൻഷൻ എന്ന പരമ്പരാഗത ആചാരം തുടർന്നാൽ പോരാ…ആചാരങ്ങൾ ശബരിമലയിൽ മാത്രമല്ല പോലിസിലും മാറ്റപെടെണ്ടതാണ്..നാളെ കെ.റെയിലിനും വേഗത കൂടിയാലും ഇത്തരം വിഡ്ഢികൾ അതിനുള്ളിൽ കയറിയാൽ 4 മണിക്കൂർ കൊണ്ട് നമ്മൾ കാസർക്കോട് നിന്ന് തിരുവനന്തപുരത്തല്ല എത്തുക…4 മണിക്കൂർകൊണ്ട് 16ാം നൂറ്റാണ്ടിൽ എത്തും…ജാഗ്രതൈ…പുരോഗമനം=മുന്നോട്ടുള്ള കുതിപ്പ്..ക്രിമനലുകൾ ഇല്ലാത്ത കെ.റെയിലും ജീവിതവും സ്വപ്നം കണ്ടു കൊണ്ട്…ഹരീഷ്പേരടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button