ഡല്‍ഹി: രാജ്യം കോവിഡ് 19ന്റെ മൂന്നാം തരംഗത്തിലാണെന്ന് വ്യക്തമാക്കി കോവിഡ് വാക്‌സിന്‍ കര്‍മസേന തലവന്‍ ഡോ എന്‍കെ അറോറ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണെന്ന് ഡോ എന്‍കെ അറോറയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
മിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനം ഒമിക്രോണ്‍ വകഭേദമായിരുന്നു എങ്കില്‍ കഴിഞ്ഞ ആഴ്ച അത് 28 ശതമാനമായി ഉയര്‍ന്നുവെന്നും എന്‍കെ അറോറ ചൂണ്ടിക്കാണിച്ചു.
‘ഇന്ത്യയില്‍ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണെന്ന് വ്യക്തമാകും’. അറോറ വ്യക്തമാക്കി .
Post Your Comments