KozhikodeKeralaNattuvarthaLatest NewsNews

പിണക്കം മാറ്റാൻ ഭാര്യക്ക് കേക്ക് വാങ്ങിക്കൊടുത്തു, വലിച്ചെറിഞ്ഞ് യുവതി:കലിപൂണ്ട് ഭാര്യാ മാതാവിന്റെ തലയ്ക്കടിച്ച് യുവാവ്

ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് ഗുരുതര പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുടുംബകലഹമാണ് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു.

ലിജിന്റെ ഭാര്യ അടുത്തിടെ പിണങ്ങിപ്പോയിരുന്നു. ഭാര്യയുടെ പിണക്കം മാറ്റാൻ ലിജിൻ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് കേക്ക് വാങ്ങി കൊണ്ടുപോയി. എന്നാൽ, യുവതി ഇത് ലിജിന്റെ മുഖത്തേക്ക് വലിച്ചെറുകയായിരുന്നു. അപ്രതീക്ഷിതമായ പ്രവർത്തിയിൽ ഭാര്യയോട് കലിപൂണ്ട ലിജിൻ സമീപം നിൽക്കുകയായിരുന്ന ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് പ്രതികാരം തീർക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button