കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാതി നിത്യാനന്ദ്. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക് ഡൗൺ കാലത്ത് ആയിരുന്നു ക്യാമറമാൻ പ്രതീഷുമായുള്ള സ്വാതിയുടെ വിവാഹം. ദാമ്പത്യ ജീവിതത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്ന സ്വാതി ന്യൂയര്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതിനു താഴെ വിമർശനവുമായി എത്തിയ ഒരാൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഭര്‍ത്താവിനെ ചുംബിക്കുന്നതടക്കം താരങ്ങളുടെ പ്രണയനിമിഷങ്ങൾ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ‘അയ്യേ ഈ മുതുക്കനെയാണോ നീ കല്യാണം കഴിച്ചത് എന്നായിരുന്നു ഒരാളുടെ കമന്റ്. അധികം വൈകാതെ അയാള്‍ക്കുള്ള മറുപടി കൊടുത്ത് സ്വാതി തന്നെ എത്തി.
read also: പ്രധാനമന്ത്രി ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ വൈറല്‍
‘അതേ ഡോ, നിന്റെ ഫാദര്‍ അല്ലല്ലോ. പിന്നെ എന്തിനാ ഇത്ര സങ്കടം? എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്. തന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നുമായിരുന്നു സ്വാതിയുടെ മറുപടി. ഇത് കണ്ടതോടെ അയ്യോ, ഞാനത് ചുമ്മ പറഞ്ഞതാണെന്ന് അയാള്‍ ക്ഷമ ചോദിക്കുന്ന രീതിയില്‍ ഉത്തരം പറയുകയും ചെയ്തു. എന്നാല്‍ കിട്ടേണ്ടത് കിട്ടിയപ്പോള്‍ അയാള്‍ക്ക് സമാധാനമായി എന്നാണ് മറ്റുള്ളവര്‍ പറഞ്ഞത്.
ആരെ കെട്ടണം, ആരുടെ കൂടെ ജീവിക്കണം എന്നുള്ളതുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. മറ്റുള്ളവര്‍ അതില്‍ ഇടപെടാന്‍ നില്‍ക്കുന്നത് എന്തിനാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് സ്വാതിയ്ക്ക് പിന്തുണ അറിയിച്ച് ആരാധകര്‍ പങ്കുവെക്കുന്നത്.
Post Your Comments