ദുബായ്: 181 ബില്യൻ ദിർഹത്തിന്റെ ബജറ്റിന് അംഗീകാരം നൽകി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബജറ്റിന് അംഗീകാരം നൽകിയത്.
2022-2024 വർഷത്തെ ബജറ്റാണിത്. 2022-2024 വർഷത്തേക്കുള്ള ദുബായിയുടെ ബജറ്റിന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അംഗീകാരം നൽകിയതായും ആകെ ചെലവ് 181 ബില്യൻ ദിർഹം ആണെന്നും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
എമിറേറ്റികളുടെ സന്തോഷം ഉറപ്പാക്കുകയും അവർക്ക് മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുകയുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
Post Your Comments