UAELatest NewsNewsInternationalGulf

വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. 2021 ലെ ഫെഡറൽ നിയമം 34 പ്രകാരമാണ് നടപടി സ്വീകരിക്കുക. നിയമത്തിലെ ആർട്ടിക്കിൾ 52 അനുസരിച്ച് ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിച്ച വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഒരു വർഷം വരെ തടവും 100,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും.

Read Also: മുഖ്യമന്ത്രിയുടെ മകന് അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി സമ്പാദ്യം: 1.28 കോടിരൂപ സ്ഥിരനിക്ഷേപമെന്ന് സർക്കാർ വെബ്‌സൈറ്റ്

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ സർക്കാരിനെതിരെ പൊതുജനാഭിപ്രായം ഉയരുകയോ പകർച്ചവ്യാധി പ്രതിരോധ നടപടികൾക്ക് തടസം സൃഷ്ടിക്കുകയോ ചെയ്യുകയാണെങ്കിൽ രണ്ടും വർഷം വരെ തടവും 200,000 പിഴയും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Read Also: വെള്ളപ്പൊക്കത്തിൽ കാർ ഒഴുകിപ്പോയി വാദിയിലേക്ക് പതിച്ചു: യാത്രക്കാരെ രക്ഷപ്പെടുത്തി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button