MalappuramNattuvarthaLatest NewsKeralaNews

ആക്ഷേപങ്ങൾക്ക് പുല്ലുവില, ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നത് സമസ്തയുടെ നിലപാട്: ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധത്തിൽ സമസ്തയുടെ നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ചില രാഷ്ട്രീയ സംഘടനകളുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമാണുള്ളതെന്നും അതേസമയം മറ്റ് രാഷ്ട്രീയ സംഘടനകളുമായും സമസ്തയ്ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാടെന്നും എന്നാൽ എതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തകരാത്ത റോഡിൽ പൊതുമരാമത്തിന്റ അറ്റകുറ്റപ്പണി: നടപടി ഉറപ്പെന്ന് സ്ഥലത്തെത്തിയ മന്ത്രി റിയാസ്

രാഷ്ട്രീയ പാർട്ടികളെല്ലാം വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ല.തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നത്. വധഭീഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും താൻ പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button