PalakkadLatest NewsKeralaNattuvarthaNews

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി കെ ശശി?

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി കെ ശശിയുടെ പേരും ചർച്ചയിൽ. മൂന്ന് ടേം പൂര്‍ത്തിയാക്കിയ സി കെ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയുന്നതോടെ പകരം സെക്രട്ടറി സ്ഥാനത്തേക്കാണ് പികെ ശശിയുടെ പേര് പരിഗണിക്കുന്നത്.

എന്‍എന്‍ കൃഷ്ണദാസിന്റേതാണ് ഉയരുന്ന മറ്റൊരു പേര്. ജില്ലയിലെ 15 ഏരിയാ കമ്മിറ്റികളില്‍ 9 എണ്ണത്തിലും പികെ ശശി വിഭാഗത്തിനാണ് മേല്‍ക്കൈ. എന്നാൽ, കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നതിനാല്‍ ശശിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമോയെന്നതിലും സംശയമുയരുന്നുണ്ട്.

ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലീസിനെ വിമർശിക്കരുത്: കേരള പോലീസിന്റേത് മികച്ച പ്രവർത്തനം: കോടിയേരി ബാലകൃഷ്ണൻ

അതേസമയം പികെ ശശിക്കെതിരായ പാര്‍ട്ടി നടപടി വേഗത്തില്‍ പിന്‍വലിച്ചത് ശരിയായില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയർന്നിരുന്നു. സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചതിൽ പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മിറ്റികളാണ് വിമര്‍ശനം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button