Latest NewsKeralaNattuvarthaNewsCrime

കുടുംബ വഴക്കിനിടെ ദമ്പതികൾ തമ്മിൽ കത്തിക്കുത്ത് : ഇരുവരും ആശുപത്രിയിൽ

ജയ്പൂർ : കുടുംബ വഴക്കിനെ തുടർന്ന് പരസ്പരം കത്തികൊണ്ട് ആക്രമിച്ച ഭാര്യയും ഭർത്താവും ആശുപത്രിയിൽ. ബർകത്ത് നഗർ മേഖലയിലാണ് സംഭവം. വാടക വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾ വഴക്കിനിടെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ പിതാവ് മരുമകനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് പ്രകാശ് യാദവിനെതിരെ ബജാജ് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Also read : ‘ബുള്ളി ഭായ്’ ആപ്പ് വഴി മുസ്ലിം സ്ത്രീകളെ അപമാനിക്കുന്നു: ഉടൻ നടപടിയെടുത്ത് ഐ ടി മന്ത്രി

വഴക്കിന് ശേഷം മാരകമായി മുറിവേറ്റ ഇരുവരും അബോധാവസ്ഥയിലാവുകയായിരുന്നു. മണിക്കൂറുകളോളം പൂട്ടിയ മുറിയിൽ രക്തം വാർന്ന നിലയിലായിരുന്നു ഇരുവരും. ബന്ധുക്കളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ദമ്പതികളുടെ ആരോഗ്യ നില വഷളായതിനാൽ ഇനിയും മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button