Latest NewsNewsIndiaCrime

‘മൂന്ന് ഭാര്യമാരുള്ള അയാൾ എന്റെ മകളെ പീഡിപ്പിച്ചു’: അമ്മയുടെ പരാതി അവഗണിച്ച് പോലീസ്, വി.എച്ച്.പിയുടെ ഇടപെടലിൽ അറസ്റ്റ്

വി.എച്ച്.പിയുടെ ഇടപെടലിൽ പ്രതിയായ മുഹമ്മദ് ഷെരീഫ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തു, മകൾക്ക് വേണ്ടി പോരാടിയത് അമ്മ

മംഗളൂരു: മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 49 കാരൻ അറസ്റ്റിൽ. ചൊക്കബെട്ടു സ്വദേശിയായ മുഹമ്മദ് ഷെരീഫ് സിദ്ദിഖ് (49) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പെൺകുട്ടിയുടെ മാതാവ് പരാതി നൽകിയെങ്കിലും പോലീസ് ഇത് അവഗണിക്കുകയായിരുന്നുവെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) ഇടപെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു.

പോലീസ് കേസെടുക്കുന്നില്ലെന്നും മകൾക്ക് നീതി കിട്ടണമെന്നും വ്യക്തമാക്കിയ മാതാവ് തങ്ങളുടെ കൂടെ നിൽക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിക്ക് കത്തെഴുതിയിരുന്നു. ‘സിദ്ദിഖ് എന്റെ മകളെ അവളുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു. അയാൾക്കൊപ്പം അയാളുടെ സുഹൃത്തുക്കളുമുണ്ടാകാറുണ്ട്. അവളെ ദിവസങ്ങളോളം അയാളുടെ കൂടെ നിർത്തി. പോലീസിലും നമ്മുടെ മതമേലധ്യക്ഷന്മാരിലും പരാതിപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സിദ്ദിഖ് ഇതിനകം മൂന്ന് തവണ വിവാഹം കഴിച്ചു, അവൻ എന്റെ മകളുടെ ജീവിതവും നശിപ്പിച്ചു. എന്നെയും എന്റെ മകളെയും രക്ഷിക്കണം’, ഇതായിരുന്നു മാതാവിന്റെ കത്തിൽ വ്യക്തമാക്കിയിരുന്നത്.

Also Read:‘വെറും ശിവൻകുട്ടി അല്ല, ഞങ്ങളുടെ ശിവൻകുട്ടിയണ്ണൻ’: മന്ത്രിയെ പുകഴ്ത്തി സംവിധായകൻ എം.എ നിഷാദ്

കത്ത് പുറത്തുവന്നതോടെ, വി എച്ച് പി പൊതുമധ്യത്തിൽ വിഷയം ഉന്നയിച്ചു. ഇതോടെ, സൂറത്ത്കൽ പൊലീസിന് കേസെടുക്കേണ്ടതായി വന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354, 506 വകുപ്പുകൾ പ്രകാരം സിദ്ദിഖിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ അറിയിച്ചു. പ്രതി ഇതിനകം മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ടെന്നും പ്രതിക്കെതിരെ മുൻപും മയക്കുമരുന്ന് വിൽപ്പന കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പെൺകുട്ടിക്ക് സ്ഥിരമായി മയക്കുമരുന്ന് നൽകി, തന്റെ ചൊൽപ്പടിക്ക് നിർത്തുകയായിരുന്നു സിദ്ദിഖ് എന്നും ഇതിലൂടെ പെൺകുട്ടിയെ എളുപ്പത്തിൽ നിയന്ത്രിക്കാനും ലൈംഗികമായി പീഡിപ്പിക്കാനും ഇയാൾക്ക് കഴിഞ്ഞുവെന്നും പോലീസ് പറയുന്നു. ഇരയുടെ അമ്മ നേരത്തെ മംഗളൂരു സൗത്ത്, ഉർവ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് ഇവർ വിഎച്ച്പിയുടെ സഹായം തേടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button