കൊല്ലം: ചൈനയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സിപിഎം ജില്ലാ പ്രതിനിധികൾ. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ലെന്നും, ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണെന്നും സിപിഎം വിമർശിച്ചു.
Also Read:കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താവളങ്ങൾ ഒരുങ്ങുന്നു: ഇനി പാത്രിരാത്രികളെ പേടിക്കേണ്ട
ചൈനയുടെ ഉയര്‍ച്ച ഇന്ത്യയിലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഭിമാനമായി കാണേണ്ടതില്ലെന്ന് ജില്ലാ പ്രതിനിധികൾ പറഞ്ഞു. ആർ എസ് പി യുടെ ചൈന അനുകൂല പ്രസ്താവനയിലാണ് നേതാക്കളുടെ വിമർശനം.
അതേസമയം, പ്രതിനിധികൾ സംസ്ഥാനത്തെ പൊലീസുകാർക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രാദേശിക നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും, പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും വിമർശിച്ചു.
Post Your Comments