
രാജ്കോട്ട്: ഇരുപതുകാരിയെ മൂന്ന് പേർ ചേർന്ന് രണ്ടാഴ്ചയോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുജറാത്തിലെ ബോതാഡ് ജില്ലയിൽ സ്വകാര്യ ഫാമിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത രൺപൂർ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
യുവതിയ്ക്ക് പ്രതികളിലൊരാളായ ഇന്ദ്രജിത്ത് ഖച്ചറുമായി പരിചയമുണ്ടായിരുന്നു. ഡിസംബർ 9 ന് യുവതി ഇയാളുടെ ഫാമിൽ പോയിരുന്നു. മറ്റ് പ്രതികളായ സത്യജിത്ത് ഖച്ചർ, ജയ് വീർ ഖച്ചർ എന്നിവരും ഫാമിൽ ഉണ്ടായിരുന്നുവെന്നും, മദ്യപിച്ച ശേഷം മൂന്ന് പേരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. 18 ദിവസമാണ് പ്രതികൾ യുവതിയെ ഫാമിൽ ഒളിപ്പിച്ചത്.
രണ്ടാനച്ഛനെ വിവാഹം കഴിക്കാൻ കൊലപാതകം : അർച്ചനയുടെ മരണത്തിനു പിന്നിൽ മകൾ, അറസ്റ്റിൽ
ഡിസംബർ 26 ന് പെൺകുട്ടിയെ വിട്ടയക്കാമെന്ന് ഉറപ്പ് നൽകിയ പ്രതികൾ വീട്ടിലേക്ക് മടങ്ങുന്നതിന് സമ്മതിച്ചില്ല. യുവതിയോട് രാജ്ക്കോട്ടിലേക്ക് മടങ്ങണമെന്നും നടന്ന സംഭവങ്ങൾ പുറത്തറിഞ്ഞാൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് ജാംനഗറിലുള്ള ബന്ധുവീട്ടിലെത്തിയ പെൺകുട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയും ജാംനഗർ ബി ഡിവിഷൻ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Post Your Comments