Latest NewsJobs & VacanciesEducationCareer

കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

നിയമനത്തില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും

സംസ്ഥാനത്തെ ഏഴ് തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ ഒഴിവുള്ള 36 കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യ തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനത്തില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും.

Read Also : അനീഷ് വീട്ടില്‍ വരാറുണ്ടെന്നറിഞ്ഞ ലാല ജാഗ്രതയിലായിരുന്നു: രാത്രിയില്‍ മകളുടെ മുറിയില്‍ അനീഷിനെ കണ്ടതോടെ പ്രകോപിതനായി

അഴീകോട്, മുനക്കകടവ്, അഴീക്കല്‍, തലശ്ശേരി, തൃക്കരിപൂര്‍, ബേക്കല്‍, കുമ്പള എന്നീ തീരദേശ പൊലീസ് സ്റ്റേഷനുകളിലാണ് ഒഴിവുകള്‍. പ്രായം 2021 ജനുവരി ഒന്നിന് 18നും 50നും മദ്ധ്യേ. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. കടലില്‍ നീന്താനുള്ള കഴിവ് നിര്‍ബന്ധമാണ്. അപേക്ഷാ ഫോറം കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapolice.gov.in ല്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോമും പ്രായം, വിദ്യാഭ്യസ യോഗ്യത, ഫിഷര്‍മെന്‍ സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തീരദേശ പൊലീസ് ആസ്ഥാനത്ത് ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റല്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, മറൈന്‍ ഡ്രൈവ്, എറണാകുളം ജില്ല, പിന്‍ കോഡ്- 682031 എന്ന വിലാസത്തിലോ ലഭിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button