KeralaLatest NewsNews

അനീഷിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി? നിർണായക വെളിപ്പെടുത്തലുമായി കുടുംബം

ആനീഷിനെ കൊലപ്പെടുത്തിയ സൈമണ്‍ ലാലന്റെ മകളുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്.

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവത്തില്‍ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട 19 കാരന്റെ കുടുംബം. മകനെ വിളിച്ച് വരുത്തി കൊലപെടുത്തിയതെന്ന് അനീഷിന്റെ അമ്മ ഡോളി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. കുടുംബ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ ഇടപെട്ടത്തില്‍ ഉള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് വീട്ടില്‍ വന്നപ്പോളാണ് കൊലപാതകവിവരം അറിയുന്നത്.

പിന്നീട് അനീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍നിന്ന് കോള്‍ വന്നിരുന്നു. ഈ ഫോണ്‍കോള്‍ അനുസരിച്ചായിരിക്കും കും മകന്‍ അവിടേക്ക് പോയതെന്നും ഡോളി പറഞ്ഞു. സൈമണിന്റെ വീട്ടില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സമയത്ത് പ്രശ്‌ന പരിഹാരത്തിനായി അനീഷ് പോയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകും: അറിയിപ്പുമായി ഖത്തർ

ആനീഷിനെ കൊലപ്പെടുത്തിയ സൈമണ്‍ ലാലന്റെ മകളുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്. അനീഷ് ജോര്‍ജ് രാത്രി പെണ്‍കുട്ടിയെ കാണാനായി വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു കുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കാണാന്‍ എത്തിയപ്പോള്‍ ലാലുവും അനീഷും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് വിവരം. തര്‍ക്കത്തിനിടെ ലാലു അനീഷിനെ കുത്തുകയായിരുന്നു.കള്ളനാണെന്ന് കരുതിയാണ് അനീഷിനെ കുത്തിയത് പ്രവാസിയായ സൈമണ്‍ ലാലന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും വ്യക്തിവൈരാഗ്യം മൂലമാണ് കൊലയെന്നും പൊലീസ് അറിയിച്ചിരുന്നു. പിന്നാലെയാണ് അനീഷിന്റെ കുടുംബത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button