തിരുവനന്തപുരം: കള്ളനെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്ന ലാലന്റെ മൊഴി കള്ളമെന്ന് പോലീസ്. അനീഷ് ആണെന് തിരിച്ചറിഞ്ഞ ശേഷമാണ് ലാലൻ യുവാവിനെ കുത്തിയതെന്നും ഉപദ്രവിക്കരുത് പെൺകുട്ടിയും അമ്മയും ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഇത് കേൾക്കാൻ തയ്യാറായില്ലെന്നും പോലീസ് പറയുന്നു. പേട്ടയിലെ കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, തന്റെ മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പേട്ടയില്‍ കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ കുടുംബം ആരോപിച്ചു. പെൺകുട്ടിയെ അവളുടെ അമ്മയോ വിളിക്കാതെ രാത്രി ആ സമയത്ത് മകൻ അവരുടെ വീട്ടിൽ പോകില്ലെന്ന് അനീഷിന്റെ അച്ഛൻ ജോർജ് ആരോപിക്കുന്നു. പെൺകുട്ടിയുടെ അച്ഛനായ ലാലൻ ഒരു പ്രശ്നക്കാരനാണെന്നും ഇക്കാര്യം പെൺകുട്ടി തന്നെ മുൻപ് പറഞ്ഞിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ലാലന് തന്റെ മകനോട് വൈരാഗ്യമുണ്ടായിരുന്നു എന്നും ഇവർ ആരോപിക്കുന്നുണ്ട്.
Also Read:‘ഇനി തീവ്രവാദ നിലപാടുകളിലേയ്ക്കുള്ള മ്യൂട്ടേഷന്‍ ഘട്ടം’: മുസ്ലീം ലീഗിനെതിരെ എ എ റഹീം
കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്, പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്നാണു അദ്ദേഹം ചോദിക്കുന്നത്. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും, ബന്ധുക്കളും. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് അനീഷിന്റെ കൊലപ്പെടുത്തിയ ലാലുവിന്റെ ഐശ്വര്യയെന്ന വീട്. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് മർദ്ദിച്ചതെന്നാണ് ലാലൻ പറഞ്ഞത്.
Post Your Comments