Jobs & VacanciesLatest NewsEducationCareerEducation & Career

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ താത്കാലിക നിയമനം

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറേറ്റില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകളാണുള്ളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎ/ബി.എസ്.സി/ ബികോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read Also : ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കണം: രാത്രി നിയന്ത്രണം പ്രതിവിധിയല്ലെന്ന് സൗമ്യ സ്വാമിനാഥന്‍

ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ജോലിക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലോ അംഗീകൃത സര്‍വകലാശാലാ ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, ജേണലിസം കം വീഡിയോ പ്രൊഡക്ഷന്‍ ബിരുദമുള്ളവരേയും പരിഗണിക്കും. പ്രായപരിധി 20നും 40നും മധ്യേ.

വിശദമായ ബയോഡേറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷകള്‍ ജൂലൈ 10ന് വൈകിട്ട് അഞ്ചിന് മുമ്പ് aioprd2021@gmail.com എന്ന ഇമെയിലിലോ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് (എ) വകുപ്പ്, സൗത്ത് ബ്ളോക്ക്, ഒന്നാം നില, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങള്‍ക്ക്: 0471- 2518586.

shortlink

Related Articles

Post Your Comments

Related Articles


Back to top button