Latest NewsCricketNewsSports

ദക്ഷിണാഫ്രിക്കൻ പര്യടനം: ഇന്ത്യന്‍ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാലാണ് പ്രഖ്യാപനം നീണ്ടു പോകുന്നത്. എന്നാല്‍ താരത്തിന് ഇതുവരെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അതിനാല്‍ താരത്തെ ഒഴിവാക്കി ബിസിസിഐ ടീം പ്രഖ്യാപനത്തിന് ഒരുങ്ങുന്നെന്നുമാണ് വിവരം.

‘രോഹിത് പരിക്കില്‍ നിന്ന് ഏറെക്കുറെ മോചിതനാണ്. എന്നാല്‍ തിരിച്ചുവരവിന് സാദ്ധ്യമാകുന്ന തരത്തില്‍ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണവന്‍. ആദ്യഘട്ട ഫിറ്റ്നസ് ടെസ്റ്റ് അവന്‍ വിജയിച്ചിരുന്നു. എന്നാല്‍ പൂര്‍ണ ഫിറ്റ്നസിലേക്ക് എത്താനായിട്ടില്ല. 100 ശതമാനം ഫിറ്റ്നസിനായി കാത്തിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കുന്നതാണ്.’ദേശീയ ക്രിക്കറ്റ് അക്കാദമിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also:- മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ..!

അതേസമയം, ഏകദിന ടീമിനെ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രോഹിതിനു പകരക്കാരനായി ടെസ്റ്റ് ടീമിന്റ വൈസ് ക്യാപ്റ്റനും രാഹുലാണ്. കൂടാതെ മികച്ച ഫോമിൽ തുടരുന്ന ഋതുരാജ് ഗെയ്ക്‌വാദിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. പരിക്കിന്റെ പിടിലുള്ള ജഡേജയുടെയും അക്ഷറിന്റെയും അഭാവത്തില്‍ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹാല്‍ എന്നിവര്‍ ടീമിലെത്തിയേക്കും. പേസ് നിരയില്‍ മുഹമ്മദ് സിറാജും ഇടം പിടിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button