Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 800 ൽ അധികം കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 800 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 819 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 239 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സർക്കാർ ഉദ്യോഗസ്ഥയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയിൽ

5,56,236 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,41,853 പേർ രോഗമുക്തി നേടി. 8,877 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 54 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 50,850,262 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: എസ്‌ഡിപിഐക്കാരനാണെന്ന് പരാമര്‍ശം:ഒരുകോടി രൂപ നഷ്ടപരിഹാരം വേണം, കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് എച്ച് സലാം എംഎൽഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button