സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 113 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 305 റണ്‍സിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി ബുംറ, ഷമി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സിറാജ്, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ചാം ദിനം 94ന് നാലെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 97 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച ആറ് വിക്കറ്റും നഷ്ടമായി.
തലേ ദിവസത്തെ സ്‌കോറിനോട് 36 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പ്രതിരോധിച്ച് കളിച്ച ഓപ്പണര്‍ ഡീന്‍ എല്‍ഗറെ ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കി. 156 പന്തില്‍ 77 റണ്‍സായിരുന്നു എല്‍ഗറുടെ സമ്പാദ്യം. 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. അടുത്തത് വിയാന്‍ മള്‍ഡറുടെ ഊഴമായിരുന്നു.
Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?
മൂന്നു പന്ത് നേരിട്ട് ഒരു റണ്ണെടുത്ത വിയാനെ മുഹമ്മദ് ഷമി ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. ഉച്ചഭക്ഷണത്തിന് പരിയുമ്പോള്‍ ഏഴിന് 182 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. ഉച്ചഭക്ഷണത്തിന് ശേഷം 9 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി മൂന്ന് വിക്കറ്റും ഇന്ത്യ വീഴ്ത്തി. ബാവുമ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സെഞ്ചൂറിയനിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
Post Your Comments