ദുബായ്: ഗ്ലോബൽ വില്ലേജ് പ്രവേശന സമയം പുനഃക്രമീകരിച്ചു. യുഎഇയിലെ പ്രവൃത്തിദിനങ്ങളിലെ മാറ്റം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനി മുതൽ ചൊവ്വാഴ്ച ആയിരിക്കും ഫാമിലി ഡേയെന്ന് അധികൃതർ വ്യക്തമാക്കി. ഈ ദിവസം കുടുംബമായി എത്തുന്നവർക്കും വനിതകൾക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9 നാണ് കരിമരുന്നു പ്രയോഗം നടക്കുക. ഞായർ മുതൽ ബുധൻ വരെ വൈകിട്ട് 4 മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനി വരെ വൈകിട്ട് 4 മുതൽ രാത്രി 1 വരെയുമാണ് പ്രവേശനമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയുടേത് ഉൾപ്പടെ 26 പവിലിയനുകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്. വിവിധ രാജ്യങ്ങളിലെ 80 സംസ്കാരങ്ങൾ പ്രതിഫലിക്കുന്ന കാഴ്ചകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്.
Post Your Comments