വാഷിംഗ്ടണ്‍: വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിയതോടെ കള്ളന്‍ അതിക്രമിച്ചു കയറിയെന്നു തെറ്റിദ്ധരിച്ച് പിതാവ് മകളെ വെടിവെച്ചു കൊന്നു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം.
read also: സഹോദരങ്ങൾ ഒഴുക്കിൽപെട്ടു : 12കാരന് ദാരുണാന്ത്യം
പുലര്‍ച്ചെ നാലു മണിക്ക് വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിയത് ശ്രദ്ധയിൽപ്പെട്ട ഗൃഹനാഥൻ ആരോ വീട്ടില്‍ അതിക്രമിച്ചുകയറിയതായി തെറ്റിദ്ധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സ്വന്തം മകള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് അറിയുന്നത്. ജാനെ ഹെയര്‍സ്റ്റണ്‍ എന്ന പതിനാറുകാരിയാണ് മരിച്ചത്.
Post Your Comments