കൊച്ചി : അഞ്ചുവർഷത്തിനുള്ളിൽ മദ്യപർ നികുതിയായി നൽകിയത് 46,546.13 കോടി രൂപ. 2016 ഏപ്രിൽമുതൽ 2021 മാർച്ച് 31 വരെയാണിത്. വിവരാവകാശ പ്രവർത്തകനായ എറണാകുളത്തെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് ടാക്സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണീ വിവരങ്ങൾ. മദ്യപർ പ്രതിമാസം സർക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നൽകുന്നത്. അതായത് ഒരുദിവസം ഏകദേശം 25.53 കോടി രൂപ. 2018-19-ലും 2019-20-ലുമാണ് മദ്യവിൽപ്പനയിലുടെ സർക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. യഥാക്രമം 9,615.54 കോടിയും 10,332.39 കോടിയുമാണിത്.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…
യു.ഡി.എഫ്. സർക്കാർ അധികാരത്തിലിരുന്ന 2011-12 മുതൽ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. അപ്പീൽ നൽകിയശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ടാക്സ് കമ്മിഷണറേറ്റ് തയ്യാറായത്. മദ്യവിൽപ്പനയിലൂടെ ബെവ്‌കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി. 2016-17-ലും 2017-18-ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്‌കോ ലാഭം ഉണ്ടാക്കി. പിന്നീടുള്ള വർഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണം.
Post Your Comments