KeralaNattuvarthaLatest NewsNews

മദ്യശാലയ്ക്ക് മുന്നിലെ തിരക്ക്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ക​ല്യാ​ണ​ത്തി​ന് 20 പേ​ർ പ​ങ്കെ​ടു​ക്കു​മ്പോ​ൾ മ​ദ്യ​ശാ​ല​ക​ളി​ൽ 500 പേ​ർ ക്യൂ ​നി​ൽ​ക്കു​ക​യാണ്​

കൊ​ച്ചി: മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ തി​ര​ക്കി​ൽ സ​ർ​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തിയുടെ രൂക്ഷ വി​മ​ർ​ശ​നം. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ലാ​ണെ​ന്നും, കോടതിക്ക് സമീപത്തെ കടകളിൽ പോലും വലിയ തിരക്കാണെന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കോവിഡ് നിയന്ത്രണ പ്രകാരം ക​ല്യാ​ണ​ത്തി​ന് 20 പേ​ർ പ​ങ്കെ​ടു​ക്കു​മ്പോ​ൾ മദ്യശാലയ്ക്ക് മു​ന്നി​ൽ കൂ​ട്ട​യി​ടി​യാ​ണെന്നും മ​ദ്യ​ശാ​ല​ക​ളി​ൽ 500 പേ​ർ ക്യൂ ​നി​ൽ​ക്കു​ക​യാ​ണെന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. മ​ദ്യ വി​ൽ​പ​ന​യു​ടെ കു​ത്ത​കയുള്ള ബെ​വ്കോ​യ്ക്ക് ജനങ്ങൾക്ക് വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കാ​നുള്ള ബാ​ധ്യ​ത​യു​ണ്ടെന്നും കോടതി വ്യക്തമാക്കി. മദ്യശാലയ്ക്ക് മുന്നിൽ കൂ​ട്ടം കൂ​ടു​ന്ന ആ​ളു​ക​ളി​ലൂ​ടെ രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യി​ല്ലേ എ​ന്നും, ആളുകൾ കൂട്ടം കൂടുന്നത് എ​ന്ത് സ​ന്ദേ​ശ​മാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ വ്യ​ക്തി​ത്വം ബെ​വ്കോ പ​രി​ഗ​ണി​ക്ക​ണമെന്നും, ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മാ​ണ് കോ​ട​തി​ക്ക് പ്ര​ധാ​ന​മെ​ന്നും കോടതി അറിയിച്ചു. മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലെ തി​രക്ക് ഒഴുവാക്കാൻ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി വേ​ണമെന്നും കോടതി ആ​വ​ശ്യ​പ്പെ​ട്ടു. ഇക്കാര്യത്തിൽ ചൊ​വ്വാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button